2011, ജനുവരി 2, ഞായറാഴ്‌ച

എന്റെ പൊയ് വാക്ക്

എന്റെ നാവില്‍ നിന്നും ഒരിക്കല്‍ അറിയാതെ വന്നു പോയ ആ വാക്ക്...
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ കളിത്തോഴനെയാണ്..
അവന്റെ മരണം മുന്‍കൂട്ടി പറഞ്ഞ എന്റെ നാവിനെ ഇന്നും ഞാന്‍ ശപിക്കുന്നു..


"ഇന്നെന്തേ പുലരി അണിന്ജോരുങ്ങീലാ..
നിന്നെറ്റിയില്‍ പോന്പോട്ടു തെളിഞ്ഞതില്ലാ..
കരിഞ്ചേല ചുറ്റിയ വാനത്തിന്‍ കണ്ണീരും..
പരയുവാനെന്തോ മടിചീടുന്നു.."
"കോലായില്‍ പത്രത്തില്‍ മുഴുകിടുമ്പോള്‍..
ആരോ ഒരാള്‍..
ആരോ ഒരാള്‍ വന്നു ചൊല്ലിയ വാര്‍ത്ത..
എന്‍ കാതില്‍..
എന്‍ കാതില്‍ കരിവണ്ട് നുഴയും പോലെ.."
"ഇടവഴി താണ്ടി ഞാന്‍ പായവേ..
ഇടവഴി താണ്ടി ഞാന്‍ പായവേ..എന്‍ നഗ്ന പാദങ്ങളില്‍..
എന്‍ നഗ്ന പാദങ്ങളില്‍ കുങ്കുമ വര്‍ണം പടന്നിറങ്ങി..
ഓടിക്കിതച്ചു ഞാന്‍ എത്തിടുമ്പോള്‍ കണ്ടതൊരു മാത്ര..
കണ്ടതൊരു മാത്ര പെമാരിയെന്‍ കണ്ണില്‍
പെയ്തിറങ്ങി.."
"തന്‍ ജീവന്‍ തന്നെയും............ തന്‍ ജീവന്‍ തന്നെയും............
തുലാഭാരം ചെയ്തതെന്‍ സുഹൃത്ത്‌..
ദൈവത്തിന്‍ സന്നിധിയില്‍ എത്തുന്ന വേളയില്‍ ..
സുഹൃത്തുക്കള്‍ നമ്മുടെ കണ്ണീരിന്‍ അര്‍ത്ഥമെന്ത്..
നമ്മുടെ കണ്ണീരിന്‍ അര്‍ത്ഥമെന്ത്.."
"നിറയും കണ്‍കളില്‍ നിന്നൊരു ചോദ്യമുയര്‍ന്നു..
ചോദ്യമുയര്‍ന്നു എന്‍ നേരെ..
ഓര്‍മയതുണ്ടോ ...........
ഓര്‍മയതുണ്ടോ ........... നാളുകള്‍ മുന്‍പ്..
നിന്‍ നാവില്‍ ജനിച്ചൊരു പൊയ് വാക്ക് .."
"അന്നെന്‍ നാവില്‍ വന്നൊരു വാക്ക് ..
ഇന്നെന്‍ ചങ്കില്‍ കയറിട്ടു..
ഒരു ദിനം......ഒരു ദിനം ധൃതിയില്‍ ഞാന്‍ ഓടിടുമ്പോള്‍..
പിന്നില്‍ വിളിക്കും സുഹൃത്ത്തിനോടെന്‍ നാവില്‍ ..
വന്നൊരു ചോല്ലോ ഇന്നിങ്ങനെ.."
"പെട്ടെന്ന് പോകേണം കൂട്ടുകാരാ..
എനിക്കൊരു..
വിവരം പറയാനുണ്ടങ്ങകലേ...
നമ്മുടെ കളിതോഴനവനുടെ ചരമം ചൊല്ലുവാന്‍ ..
ചരമം ചൊല്ലുവാന്‍ ..പോകുന്നങ്ങകലേ.."
"അന്നെന്‍ നാവില്‍ വന്നൊരു വാക്ക് ..
ഇന്നീ മരക്കൊമ്പില്‍ ആടിടുമ്പോള്‍..
മറുപടി പറയുവാന്‍ കഴിഞ്ഞിടാതെ..
മറുപടി പറയുവാന്‍ കഴിഞ്ഞിടാതെ..
നില്‍ക്കുന്നതെന്‍ പൊയ് ശരീരം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ