2011, ജനുവരി 2, ഞായറാഴ്‌ച

വനവാസ കാലത്തെ നൊമ്പരം

"ഇത് മനോഹരമായ ഒരു ദ്വീപാണ്"
"കിഷ് ഐലന്ഡ്"
എന്നും അവന്റെ പ്രിയപ്പെട്ട സ്ഥലം..
എല്ലാ വര്‍ഷവും അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നത്‌ പോലെ..
ഈ വര്‍ഷവും അവന്‍ തന്റെ പ്രിയപ്പെട്ട നാട്ടിലെത്തി.
"സത്യത്തില്‍ ആഘോഷിക്കാനാണോ അവന്‍ ഇവിടെ വരുന്നത്.".
പക്ഷെ ...അവനെ കണ്ടാല്‍ അങ്ങനെ തോന്നില്ല..വേദന തിങ്ങിയ മുഖമായിരുന്നോ അവനു..
അറിയില്ലാ...
"രാവിലെ തന്നെ തന്റെ കൂട്ടുകാരെ കാണാന്‍ അവന്‍ പുറപ്പെടുകയാണ്.."
എത്രയും പെട്ടെന്ന് ആ ആളൊഴിഞ്ഞ തെരുവിലെത്താന്‍ അവന്‍ തിടുക്കം കൂട്ടി.
തന്റെ ഫ്ലാറ്റില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ നടന്നാല്‍ ആ തെരുവായി.
"തന്റെ ഓര്‍മകള്‍ക്കായി കാതോര്‍ക്കുന്ന ആ മരത്തില്‍ തീര്‍ത്ത പഴയ ബഞ്ചും,അതിനു തണലേകുന്ന -
പടര്‍ന്ന ചെറിയ മരങ്ങളും..കാണാന്‍ അവന്‍ കൊതിച്ചു..
കണ്ട നാള്‍ മുതല്‍ ഈ നിമിഷം വരെ ഒരു മാറ്റവുമില്ലാത്ത ഈ നിശബ്ദമായ ഈ തെരുവ് ...
എന്നും അവനു പ്രിയപ്പെട്ടതാണ്.."
ഹാഷിഷ് നിറച്ച ചുരുട്ടും ചുണ്ടില്‍ തിരുകി അവന്‍ തന്റെ സുഹൃത്തിന്റെ മടിയില്‍ ഇരുന്നു..
അവനെ കണ്ടു സന്തോഷിച്ചു എന്ന് തോന്നും വിധം ആ ചെറിയ മരങ്ങള്‍ ചില്ലയിളക്കി നൃത്തം ചെയ്തു...
എത്ര നാളായി ഈ കാത്തിരുപ്പ്..
അവളെ ഒരു നോക്ക് കാണാന്‍...തന്റെ സുഹൃത്തിനോട്‌ പരിഭവം പറയുകയാണ്‌..
ഒരു പക്ഷെ ആ ബഞ്ച് മറുപടി പറയാത്തത്..
എല്ലാറ്റിനും മൂകസാക്ഷി അവനായത് കൊണ്ടാകാം..
ഞാന്‍ എന്തിനു ഇവിടെ വന്നു ,ആ പെണ്‍ക്കുട്ടിയെ കണ്ടു...
അവന്റെ ചിന്തകള്‍ കാറ്റിന്റെ വേഗതയില്‍ സഞ്ചരിച്ചു..
അവന്റെ ചിന്തകള്‍ തന്റെ വീടും ,നാടും,
പങ്കിട്ടെടുത്തപ്പോള്‍ ,
ആ പഴയകാലം അവന്റെ മനസിനെ വേട്ടയാടുകയായിരുന്നു..
തന്റെ പ്രണയ നൈരാശ്യവും,മരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടപ്പോള്‍..ഭ്രാന്തിന്റെ വക്കിലെത്തിയിരുന്നു അവന്‍..
പിന്നീട് ഒരു വര്‍ഷക്കാലം തന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങാതെ തികച്ചും ഒരു ഭ്രാന്തനെപോലെ..
ആരോടൊക്കെയോ പ്രതികാരം വീട്ടുകയായിരുന്നില്ലേ...
പിന്നെ അവരില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു വീണ്ടും ഗള്‍ഫിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്..
"എന്റെ വനവാസ കാലം.. "
പക്ഷെ അവിടെയും വിധി അവനെ വെറുതെ വിട്ടില്ല...
അവനു കിഷിലേക്ക് പോകേണ്ടതായിവന്നു..അവന്റെ ഹാഷിഷിനോടുള്ള പ്രണയം ..
ആരംഭിച്ച സമയം..
അത് കിട്ടുവാനുള്ള സ്ഥലമൊക്കെ വന്ന ദിവസം തന്നെ മനസിലാക്കിയിരുന്നു .
പത്തും പതിനഞ്ചും വയസുള്ള കുട്ടികളാണ് ഇത് വില്‍ക്കുന്നത്..ദരിദ്ര രാഷ്ട്രമായതുകൊണ്ട് ഇതൊക്കെ ഇവിടെ സാദാരണം..
ഞാന്‍ അന്ന് ഈ പാതയിലൂടെയാണ് നടന്നത്..
ഹാഷിഷിന്റെ ലഹരിയില്‍ ................ഞാന്‍ നിന്റെ മടിയിലല്ലേ ഇരുന്നത്..വീണ്ടും തന്റെ സുഹൃത്തിനോട്‌ അവന്‍ പറയുകയാണ്‌...
എനിക്ക് തലചായ്ക്കാന്‍ എന്തിനാ ഇടം തന്നത്?
അവന്റെ ഓര്‍മ നാല് വര്ഷം പുറകിലോട്ടു പോയി..
അന്ന് ഒരുപാട് വലിച്ചു കേറ്റിയിരുന്നു..അതിന്റെ ആലസ്യത്തില്‍ ആ ബഞ്ചില്‍ കിടന്നു മയങ്ങിപ്പോയി.
ആരുടെയോ സ്പര്‍ശം അറിഞ്ഞപ്പോള്‍ അവന്‍ മെല്ലെ കണ്ണ് തുറന്നു.
സ്വപ്നം കാണുകയാണോ താന്‍ എന്ന് അവനു തോന്നി. മാലാഖയെ പോലെ ഒരു കുട്ടി..ഏകദേശം പതിമ്മൂന്നു വയസു പ്രായം വരും.
ഇത്ര സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായിട്ട് കാണുവാ..ഏത് ഭാഷയില്‍ സംസാരിക്കും..
ഇവിടുത്തെ ഭാഷ പാഴ്സിയല്ലേ?..
അവന്‍ അവളുടെ തിളക്കമുള്ള കണ്ണുകളില്‍ തന്നെ നോക്കിയിരുന്നു..എവിടെയൊക്കെയോ തന്റെ പ്രിയതമയുടെ -
രൂപ സാദൃശ്യം തോന്നിച്ചു.
അങ്ങോട്ട്‌ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ ആ കുട്ടി അവനോടു ചോദിച്ചു.
"യു ............വാണ്ട്‌ .............മീ?"
ആരോ പറഞ്ഞു പടിപ്പിച്ചത് പോലെയുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍..
അവളോട്‌ തോന്നിയ കൌതുകമെല്ലാം ഒരു നിമിഷം കൊണ്ട് വെറുപ്പായി മാറി..
അവന്റെ മുഖ ഭാവം മാറിയത് കൊണ്ടാണോ...അറിയില്ല അവള്‍ പോകാന്‍ തുനിഞ്ഞു..
ഏയ്‌ ,അവന്‍ അവളെ വിളിച്ചു ..
വീണ്ടും അവള്‍ അവനോടു ചോദിച്ചു ..
"യു......വാണ്ട്......മീ ?
"ഹും "
അവനൊരു ഒരു പുച്ച്ച ഭാവത്തില്‍ ചിരിച്ചു..
അവളോട്‌ ചോദിച്ചു..
"യുവര്‍ നെയിം?"
"തസ്നിയാ"
അവന്‍ കുറച്ചു തൊമ്മന്‍ (ഇറാനി റിയാല്‍)അവള്‍ക്കു കൊടുത്തിട്ട്.... ഇത് തെറ്റാണെന്ന് ..
അവള്‍ക്കു വിവരിച്ചു..
അവള്‍ക്കു മനസിലായോന്നു അറിയില്ല...
പക്ഷെ ഒരു കാര്യം മനസിലായി...അവളുടെ വീട്ടുകാര്‍ പറഞ്ഞു വിടുന്നതാന്ന്...
അവരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി അവന്..
മുന്‍പ് കേട്ടിട്ടുണ്ട് ഇറാനിലെ ഈ ക്രൂരതകള്‍..പക്ഷെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാ..
അന്ന് കിടന്നിട്ടു ഉറക്കം വന്നില്ല ...എങ്ങോട്ട് തിരിഞ്ഞാലും അവളുടെ കുട്ടിത്തം മാറാത്ത മുഖം..
ഒരു വശത്ത് അവളുടെ അലറികരച്ചില്‍..മനസ് ഒരിടത്ത് നില്‍ക്കുന്നില്ലാ..
പിറ്റേ ദിവസം രാവിലെ മുതല്‍ അവളെ ഒന്ന് കാണാന്‍ ആ ബഞ്ചില്‍ കാത്തിരുന്നു.നിരാശയായിരുന്നു ഫലം .
ഹാഷിഷിന്റെ ലഹരി അവനെ മയക്കാത്തിലെക്കാഴ്ത്ത്തിയപ്പോള്‍ അവനെ മടിയില്‍ കിടത്താനെന്നവണ്ണം ..
ആ കൂട്ടുകാരന്‍ ഒരുങ്ങിയിരുന്നു..
ഏറെനേരം ഉറങ്ങിയെന്നു തോന്നി..ഉണര്‍ന്നപ്പോള്‍ മുന്നില്‍ അവള്‍..
അവളുടെ പുഞ്ചിരി ....അതിനെ ഉപമിക്കാന്‍ വേറൊന്നില്ല..
അവനും ഒന്ന് ചിരിച്ചു..
പതിവ് ചോദ്യം അവള്‍ ആവത്തിച്ചു..
യു....വാണ്ട് ...മീ?
ഇപ്പൊ ഇത് കേട്ടാല്‍ ഒന്നും തോന്നാറില്ല..
അവന്‍ വീണ്ടും കുറച്ചു കാശെടുത്ത് അവള്‍ക്കു കൊടുത്തു..
അവള്‍ വാങ്ങിയില്ല...
അവളുടെ കൈലേക്ക് വച്ച് കൊടുത്തിട്ട് അവന്‍ തന്റെ പുതിയ കൂട്ടുകാരിയോട് പറഞ്ഞു...
"കെയര്‍ ഫുള്‍ ..".
അവള്‍ നടന്നു നീങ്ങി..
എന്നും ഈ പാതക്കരികില്‍ വച്ച് ആ കൂട്ടുകാരിയെ കാണുക പതിവായി..
അങ്ങനെയിരിക്കെ..
ഒരു ദിവസം അവളെ കാണുന്നില്ല..
ചന്ദ്രന്‍ നിലാവ് പൊഴിച്ച് തുടങ്ങിയിരിക്കുന്നു..എന്നിട്ടും അവളെ കാണാനില്ലാ.
പിറ്റേന്നും അവളെ കാണാന്‍ കഴിഞ്ഞില്ല..അവന്റെ മനസ് കടിഞാനില്ലാത്തകുതിരയായി..
മൂന്നാമത്തെ ദിവസം ...ഇപ്പോള്‍ അവനു തീരെ ബോധമില്ലാത്ത അവസ്ഥയാണ്‌ ..ചുരുട്ട് കൂടുന്നുണ്ട്..
രാവിലെ മുതല്‍ കാത്തിരുന്നു കാത്തിരുന്നു പതിവ് മയക്കത്തിലേക്കു വീണു..
ആരോ വിളിച്ചു എന്ന് തോന്നിയോ....പ്രതീക്ഷയോടെ അവന്‍ എണീറ്റ്‌ നോക്കി ...
ആരുമില്ല..
എന്നാല്‍ തന്നെ കടന്നു കുറച്ചു മുന്നിലായ് അവള്‍ നടന്നു പോകുന്നു..
"തസ്നിയാ ............,തസ്നിയാ ...............
അവന്‍ വിളിച്ചു..
അവള്‍ തിരിഞ്ഞു നോക്കിയില്ലാ..
അവന്‍ പിറകെ ഓടിച്ചെന്നു..
അവന്‍ അവളെ വിളിച്ചു...
തസ്നിയാ..............
അവള്‍ നിന്നു...
അവളുടെ മുഖത്തെ പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു ..അവളുടെ കണ്ണുകളില്‍ ആ പഴയ തിളക്കമില്ല..
അവളുടെ സുന്ദരമായ മുഖത്ത് എന്തോ കൊണ്ട് കീറിയ പാടുകള്‍ ..
അവളുടെ കണ്ണുകള്‍ നിറഞ്ഞു...
അവള്‍ എന്നെ മനസിലാക്കാനെന്നവണ്ണം..കുറച്ചു നോട്ടുകള്‍ എന്റെ നേരെ നീട്ടി..
ഇത്രയും നാള്‍ ഞാന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ച എന്റെ മാലാഖ നശിച്ചിരിക്കുന്നു എന്നാ സത്യം
അവന്‍ അറിഞ്ഞപ്പോള്‍ അവന്റെ ദുഃഖം മലവെള്ള പാച്ചിലായി മാറി ...
നാളെയാണ് തിരിച്ചു പോകേണ്ടത്..
നീ വരുന്നോ എന്ന് ചോദിക്കനമെന്നുണ്ടായിരുന്നു...പക്ഷെ അത് ഒരു പാഴ്വാക്കല്ലേ എന്ന സത്യം തിരിച്ചറിഞ്ഞു..
അവന്‍ കുറച്ചു കാശെടുത്ത് അവള്‍ക്കു നേരെ നീട്ടി..
എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ വാങ്ങിയില്ല ..
അവള്‍ നടന്നു തുടങ്ങിയിരുന്നു..
അവന്‍ അവളോട്‌ പറഞ്ഞു..
"ഐ വാണ്ട് യു..."
അവള്‍ നിന്നു...അവള്‍ അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു..തമ്മില്‍ ഏറെ പറയണമെന്നുണ്ടായിരുന്നു..
പക്ഷെ ഭാഷ അവര്‍ക്കിടയില്‍ ഇപ്പോഴും തടസമായിരുന്നു .
അവളുടെ കൈയില്‍ ഒരു ചുംബനം നല്‍കിക്കൊണ്ട് അവന്‍ തിരിച്ചു നടന്നു..
അവന്‍ കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ ഒരു ശില കണക്കെ അവിടെ നിന്നു...
"എല്ലാ വര്‍ഷവും തന്റെ മാലാഖ കുട്ടിയെ കാണാന്‍ വരാറുണ്ടെങ്കിലും ഒന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല.."
എന്നെങ്കിലും തന്നെ വിളിച്ചുണര്‍ത്താന്‍ അവള്‍ വരും എന്ന പ്രതീക്ഷയില്‍ ഇന്നും ആ ബഞ്ചില്‍
ഹാഷിഷിന്റെ ലഹരിയില്‍ അവന്‍ കാത്തിരിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ