2011, ജനുവരി 2, ഞായറാഴ്‌ച

ഇത് ഗള്‍ഫ്‌ എന്ന അറവു ശാലയോ?

ഗള്‍ഫ്‌ എന്നാ സ്വര്‍ണം വിളയുന്ന നാട്..
പക്ഷെ ഗല്‍ഫിനു മറ്റൊരു മുഖം കൂടി ഉണ്ട്..
എന്റെ സൈറ്റില്‍ നടന്ന ഒരു ആക്സിടന്ട്..
എന്നെ വളരെ വേദനിപ്പിച്ച ആ കാഴ്ച..........
ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു..



"തന്റെ കുഞ്ഞിന്റെ -
വിശപ്പിന്‍ നിലവിളി..
ഒരു തേങ്ങലായ് ഉയര്‍ന്നപ്പോഴാ-
അമ്മ തന്‍ നെഞ്ചകം ചുട്ടുപൊള്ളി..
ഒരു വേലക്കായ്‌ അലയും തന്‍ കണവനെ-
ചൊല്ലിയുള്ളാധിയും ഉണ്ട് വേറെ"
"ചുറ്റും കടക്കാരും പലിശക്കാരും-
പിന്നെ പട്ടിണിയും മാത്രം ബാക്കിയായി "
ജീവിതം വഴിമുട്ടി നിന്നൊരാ വേളയില്‍ -
ഗള്‍ഫെന്ന മന്ത്രം ഒതിയതാരോ"
'എന്‍ പ്രിയ കണവനെ 'പിരിയാനും -
വയ്യെന്നാല്‍.......
'തന്‍ പുത്രന്‍ 'കളിചിരി കാണിടെണം.
"വീടും പറമ്പും പണയം വച്ചും പിന്നെ......
കടത്തിനു മീതെ കടവും പേറി.......
സ്വര്‍ണം വിളയുമീ-
നാട്ടില്‍ വന്നൊരാ...
പാവമാം കണവനോ പിന്നെന്തു പറ്റി"
"കാലിതോഴുത്തു പോല്‍ വാസ സ്ഥലം പിന്നെ...
ചൊല്ലിയ കൂലിയോ ഇല്ല വേറെ"
"ഇത് ഗള്‍ഫെന്നു പേരുള്ള അറവുശാല"
കഥയല്ലിതു മനസിന്റെ കദനമാണ്
"ഫോര്‍മാനും,ചാര്‍ജെന്റും,എന്ജിനീറും..
ചൊല്ലുന്ന ചൊല്പ്പടീല്‍ നിന്നിടേണം "
തന്‍ ഭാര്യയും കുഞ്ഞും -
മനസ്സില്‍ നിറഞ്ഞപ്പോള്‍..
കടക്കാരവരുടെ മുഖം-
മുന്നില്‍ തെളിഞ്ഞപ്പോള്‍ ..
പാവം കണവനോ സഹിച്ചു നിന്നൂ."
"പാവം കണവനോരടിമയായി"
'കിട്ടുന്ന വേതനം -
തുച്ചമാനെങ്കിലും...
അര്ദ്ധ സന്തോഷത്തില്‍-
വാണിടുമ്പോള്‍..
ഒരുനാള്‍ ഞാന്‍ കേട്ടതാ-
പാവത്തിന്‍ നിലവിളി..
ഞാന്‍ ഓടിയടുത്തപ്പോള്‍ -
കണ്ടതോ..
രക്താഭിഷേകം ചെയ്ത -
ശിരസുമായ് പാവം...
ജീവന് വേണ്ടി പൊരുതുന്നോരാ-
നിമിഷമെന്‍ മനസ് കൊതിച്ചതോ..
എന്‍ കാഴ്ച,എന്‍ കാഴ്ചയീനിമിഷം -
നശിചിടെണം.
അപ്പോഴെന്‍ മനസ്സില്‍ തെളിഞ്ഞൊരാ-
ചിത്രം...
"വിശപ്പിന്‍ വിളിയുമായ് -
നില്‍ക്കുന്ന കുഞ്ഞും..
പൊള്ളുന്ന നെഞ്ചുമായ് പെറ്റമ്മയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ