2011, ജനുവരി 2, ഞായറാഴ്‌ച

അമ്മേ....എനിക്ക് മാപ്പ് തരൂ..

"ഇന്ന് എന്റെ ഓര്‍മയില്‍ തെളിഞ്ഞ എന്റെ അമ്മയുടെ മുഖം ..
എനിക്ക് വേണ്ടി കണ്ണ് നീര്‍ പൊഴിച്ച എന്റെ അമ്മ..
എന്റെ തെറ്റുകള്‍ക്ക് സാന്ദ്വനമായി എന്റെ അമ്മ ,
അമ്മേ എനിക്ക് മാപ്പ് തരൂ....
എന്റെ അമ്മയോട് ഞാന്‍ മാപ്പിരക്കുന്നു.."

"നോവിന്റെ പൊരുളറിഞ്ഞെന്നമ്മ..
നെല്കിയ ഭിക്ഷയെന്‍ ജന്മം.."
"നീ തന്ന മുലപ്പാലിന്‍ മധുരം
ഇന്നുമെന്‍ നാവില്‍ അമൃത് പോലെ.."
"എന്നില്‍ ചൊരിഞ്ഞ നിന്‍ സ്നേഹം..
തന്നതില്ലാരും ഇന്നേവരെ.."
"ഈശ്വരി തന്നുടെ പ്രതി രൂപമാണ് നീ..
നിന്നില്‍ പിറന്നതെന്‍ പുണ്യം.."
"എല്ലാം കനിഞ്ഞു നീ നെല്കിടുമ്പോള്‍..
തന്നതോ ഞാനേറെ ദുഃഖം.."
"എന്നില്‍ ചിത്ത ഭ്രമം ബാധിച്ചോരാ കാലം..
നീ വേദന തിന്നു വിശപ്പടക്കി.."
"തോരാത്ത കണ്ണ് നീര്‍ പുഷ്പങ്ങളാക്കി..
നേദിച്ചതില്ലേ നീ ഈശ്വരന്‍ മുന്‍പില്‍.."
"അറിയുന്നു ഞാനിന്നെന്‍ തെറ്റുകളെല്ലാം
പൊറുക്കുവാന്‍ നീയല്ലാതാരുമില്ലാ.."
"കേണിടുന്നമ്മേ നിന്‍ കാല്‍ച്ചുവട്ടില്‍..
മാപ്പ് തരൂ അമ്മെ....മാപ്പ് തരൂ.."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ