2011, ജനുവരി 2, ഞായറാഴ്‌ച

സ്വപ്നത്തിലെ യാഥാര്‍ത്ഥ്യം

കുളമ്പടി ശബ്ദം കേള്‍ക്കുന്നുണ്ട്.പക്ഷെ കുതിരയല്ല ..
അടുത്തടുത്ത് വന്നപ്പോള്‍ ഇരുട്ടില്‍ നിന്നും നേരിയ തോതില്‍ എനിക്ക് കാണാറായി..
ആ രൂപം..
പോത്തിന്റെ പുറത്തേറി വന്ന ആ രൂപം പണ്ട് കേട്ടറിഞ്ഞ കഥകളില്‍ നിന്നും...
ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത് കൊണ്ടും..എനിക്ക് വ്യക്തമായി..
"കാലന്‍"
അറിയാതെ എന്റെ നാവില്‍ നിന്നും പുറത്തു വന്നു ആ പേര്..
എന്നില്‍ ഭയം നിഴലിച്ചു..
കാലന്‍ എന്നോട് പറഞ്ഞു...
വാ പോകാം..
ഞാന്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ കാലന് നിര്‍ബന്ധം...
"കഴുത്തില്‍ കയര്‍ കുരുക്കി കൊന്നിട്ടെ കൊണ്ട് പോകൂ."
ഞാന്‍ പറഞ്ഞു..
എന്റെ പോന്നു കാലാ...ഞാന്‍ ചാവാന്‍ വേണ്ടി വിഷം കഴിച്ചിട്ടുണ്ട്..
ഞാന്‍ തീര്‍ച്ചയായും മരിക്കും..
കഴുത്തില്‍ കയറിട്ടാല്‍ എനിക്ക് വേദനിക്കും.. ഞാന്‍ ഇപ്പൊ മരിക്കും എന്നിട്ട് എന്നെ കൊണ്ട് പോയ്കോ..
ഇല്ലാ.. എന്റെ കുരുക്ക് വീണാലേ ആരും മരിക്കൂ..
നീയും അങ്ങനെ തന്നെ..
പറഞ്ഞു തീര്‍ന്നതും കാലന്‍ കുരുക്ക് എന്റെ കഴുത്തിലിട്ടു.
എനിക്ക് ശ്വാസം മുട്ടിതുടങ്ങി.. ഞരമ്പുകള്‍ വലിഞ്ഞു മുറുകി ..
ജീവന് വേണ്ടി ഞാന്‍ പിടയുകയാണ്..
ഏറെ നേരം പിടച്ചിട്ടും ഞാന്‍ മരിക്കുന്നില്ല ..
കാലനുമായുള്ള വടം വലിയിലെപ്പോഴോ ഞാന്‍ കണ്ണ് തുറന്നു..
അടുത്ത് കാലനെ കാണാനില്ല..
"സ്വപ്നമായിരുന്നോ "
എന്ന് പറഞ്ഞു എണീക്കാന്‍ ശ്രമിച്ചു..
എന്റെ കൈയും കാലും അനങ്ങുന്നില്ല..കെട്ടിയിട്ടിരിക്കുകയാ..
അപ്പോള്‍ ഞാന്‍ വീണ്ടും കരുതി തിളച്ച എണ്ണയിലിടാന്‍ കൊണ്ട് വന്നു കെട്ടിയിട്ടിരിക്കുവാണോ..
അപ്പോള്‍ കാലപുരിയില്‍ സ്ത്രീകളുടെ ശബ്ദം കേട്ടു.
ഞാന്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തു കൂര്‍പ്പിച്ചു.
"ആ ചെക്കന് ബോധം വീണോ?
കണ്ണ് തുറന്നു..
എന്തിനാ വിഷം കഴിച്ചേ?
പ്രേമ നൈരാശ്യം പോലും...ആ ചെക്കന് വട്ടാ...
ഇവനൊക്കെ മരിക്കുവാ ഇതിലും ഭേദം.."
ഹും ! കാലന് പോലും വേണ്ടാത്ത ജന്മം...ഞാന്‍ പിറുപിറുത്തു..
ഇപ്പൊ അവളുടെ കല്യാണവും കഴിഞ്ഞു കാണും...
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..
ഒപ്പം കാലനോടുള്ള ദേഷ്യവും..

1 അഭിപ്രായം: