2011, ജനുവരി 2, ഞായറാഴ്‌ച

നഷ്ട സ്വപ്‌നങ്ങള്‍

"പാര്‍വണ ശശിലേഖ മാഞ്ഞുപോയി..എന്റെ-
അഭിലാഷ ചന്ദ്രിക അകന്നു പോയി.."

"കരി മുകില്‍ വാനം കീഴടക്കി..
ഹൃദയത്തിന്‍ വല്ലരി കരിഞ്ഞു പോയി........"


"അനുരാഗ നൂലിനാല്‍ ഞാന്‍ നെയ്ത-
സ്വപ്‌നങ്ങള്‍...
വിരഹത്തിന്‍ തീ ചൂടില്‍ എരിഞ്ഞടങ്ങി..."

"വിരഹാര്ത്ധമായോരെന്‍ നീല നയനങ്ങള്‍..
പെമാരിയെന്ന പോല്‍ പെയ്തിറങ്ങി.."

"പുതു മഴ കണ്ടാടിയ നിന്‍ മയില്‍ നൃത്തം
എന്‍ നയനങ്ങള്‍ക്കിന്നന്യമല്ലേ.. "

"നഷ്ട സ്വപ്നങ്ങളാം ഭാണ്ടവും പേറി ഞാന്‍...
ജീവിത പാതയില്‍ പകച്ചു നില്പൂ.."

"എങ്ങോട്ടെന്നറിയാതെ...
എന്തിനെന്നറിയാതെ മിഴിച്ചു നില്പൂ.."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ