2011, ജനുവരി 2, ഞായറാഴ്‌ച

പ്രിയതമയെ തേടി....

"വികടമാമെന്‍ ജീവിതപാതയിലെന്തിനു -
പെണ്ണെ നീ ..........
പനിനീര്‍പ്പൂവിതളിന്‍ മെത്ത വിരിച്ചു...........
രക്തക്കറയാലശുദ്ധമാമെന്‍ കരങ്ങളെന്തിനു..
പെണ്ണെ നീ............
പനിനീരിനാല്‍ കഴുകി ശുദ്ധമാക്കി .....
കള്ളിന്‍,കഞ്ചാവിന്‍ ലഹരിയില്‍ കെട്ട്പോയൊരെന്‍ മനമെന്തിനു..
പെണ്ണെ നീ....
പ്രേമത്തിന്‍ ലഹരിയാല്‍ സുന്ദരമാക്കി."
"മനുജനായ് മാറിയോരാനിമിഷമെന്‍ മനമതില്‍ .......
നിറയുന്നു സ്വപ്നത്തിന്‍ പുതുവെളിച്ചം .
എന്‍ പ്രിയതമയവള്‍ കനിഞോരാ പുതു ജന്മം ...
വര്‍ണ്ണങ്ങള്‍ ചാലിച്ച ചിത്രം പോലെ "
"ജീവിതത്തിന്നനുഭൂതി നുകരുവാന്‍ തുടങ്ങവേ....
പിന്നില്‍ തിരിയും തന്‍ വയ്‌രിയെ കണ്ടീലാ.............
എന്‍ പ്രിയതമയെപ്പോലും എന്നില്‍ നിന്നകറ്റിയ...
മതമെന്ന ശക്തനാം വയ്‌രിയെ "
"എന്തിനു തന്നൂ പെണ്ണേ...
നീയെനിക്കീ മനുജനാം പാഴ്ജന്മം"
"ഇന്നീ കള്ളിന്‍ ലഹരിയില്‍ ഞാന്‍ മുങ്ങുമ്പോള്‍.....
ആശിച്ചു ഞാന്‍ വെറുതെ-
നിന്‍ ലഹരിയില്‍ വീണ്ടും മനുജനാകാന്‍"
"വെറുതേ വെറുതേഎന്നറിഞ്ഞിട്ടും .....
ഇന്നും ഞാനലയുന്നു പെണ്ണേ."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ