2011, ജനുവരി 2, ഞായറാഴ്‌ച

അവസാന യാത്ര.......ആദ്യത്തതു൦ ...

ഓര്‍മകള്‍ക്ക് ചിറകുകള്‍ വച്ചപ്പോള്‍ അത് ആകാശ വാഹിനിയായ് അവനെയും കൊണ്ട് .. കടലും താണ്ടി അങ്ങകലേക്ക്...പറന്നു.. എയര്‍ പോര്‍ട്ടില്‍ നിന്നും ഗസടാക് ഹോട്ടലിലേക്കുള്ള യാത്ര.. ചിതറിയ കണ്ണാടി ചില്ലുകള്‍ പോലെ ആയിരിക്കുന്നു അവന്റെ മനസ്.. അതില്‍ പ്രതിഫലിച്ച രൂപങ്ങൾക്ക് പലവിധ ഭാവങ്ങള്‍ .. അതില്‍ രൌദ്ര ഭാവങ്ങള്‍ എന്നെ നോക്കി അലറുമ്പോള്‍..ആ മുഖങ്ങള്‍ക്കിടയില്‍ നിന്നും... ദയനീയമായ ഒരു മുഖം ... ആ മുഖം അത് ന്റെ തസ്നിയ അല്ലെ ... ഇരുളിന്റെ ഭീകരതയില്‍ ചെന്നായ്ക്കളുടെ മുരള്‍ച..അതിനിടയില്‍ ജീവന് വേണ്ടി കേഴുന്ന.. മാന്‍ കുട്ടിയെ പോലെ എന്റെ മാലാഖ.. കൂര്‍ത്ത നഖങ്ങള്‍ അവളിലെക്കാഴ്ന്നിറങ്ങും പോള്‍..അവളുടെ നിലവിളി തന്റെ കര്‍ണ്ണ പടങ്ങളെ പ്രഹരിച്ചു...വേദനയാല്‍ അവന്‍ തന്റെ ഇരു ചെവികളും പൊത്തി .ചെന്നായ്ക്കളുടെ കൈ എന്നില്‍ പതിയുന്നത് ഞാനറിഞ്ഞു. ഞെട്ടലോടെ കണ്ണ് തുറന്നു നോക്കി . "സര്‍ ‍.... ഗസടാക്ക് ഹോട്ടെല്‍ " ഡ്രൈവറുടെ മൊഴിയില്‍ അല്‍പ്പം ഈര്‍ഷ്യ തോന്നി....അയാളുടെ മുഖത്തെ ഭാവവിത്യാസം എനിക്ക് മനസിലായി.. എന്റെ കര്‍ണ്ണ പടം പുകച്ച നിലവിളിയും,തന്റെ മേല്‍ പതിഞ്ഞ ചെന്നായ കയ്യും ഇയാളുടെതായിരുന്നോ.. ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്യുന്നതിനോടൊപ്പം റൂം ബോയിയോടു രഹസ്യമായി ചുരുട്ടും,ഹാഷിഷും വാങ്ങാന്‍ ഏര്‍പ്പാട് ചെയ്തു .. ഏറെ നാളത്തെ പരിചയം കൊണ്ടാവാം ചെക്കന്‍ എല്ലാം പെട്ടെന്ന് വാങ്ങി വന്നു.. "വല്ലാത്ത ക്ഷീണം.." "ഒന്ന് കിടന്നാലോ?" പക്ഷെ പൊള്ളുന്ന ചിന്തകള്‍ ഉറങ്ങാന്‍ അനുവദിക്കുന്നില്ലാ.. ചെക്കന്‍ കൊണ്ട് വന്ന പൊതിക്കെട്ടു ഓര്‍മയില്‍ വന്നു.. വേഗത്തില്‍ ഒരു ചുരുട്ടില്‍ ഹാഷിഷ് തിരുകി കത്തിച്ചു.. സ്വല്പം അയവ് വന്നത് പോലെ തോന്നി..ലൈറ്റുകള്‍ അണച്ചു വീണ്ടും ഉറങ്ങാന്‍ കിടന്നു.. ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടന്നപ്പോള്‍ എന്തിനെയും മറക്കാന്‍ കഴിയുന്ന ഇരുട്ടിനെ അവന്‍ .. ഭയപ്പെട്ടു.. ഭീതിയുടെ താണ്ഡവ മേളം ആ മുറിയില്‍ അവനെ അസ്വസ്ഥനാക്കി ... പുറത്തേക്ക് ഇറങ്ങിയാലോ?| അവന്‍ ആളൊഴിഞ്ഞ ആ തെരുവ് ലക്ഷ്യമാക്കി നടന്നു..തന്റെ ഇഷ്ട സ്ഥലം .. അവിടെ ചിലപ്പോള്‍ അവളെ കണ്ടെത്തിയാലോ.. അവന്റെ വേഗം കൂടുകയായിരുന്നു.എത്രയും പെട്ടെന്ന് അവിടെ എത്താനുള്ള വ്യഗ്രത.. വഴി വിളക്കുകള്‍ ഇപ്പൊ കുറഞ്ഞു തുടങ്ങി...ഇരുട്ടിനെ വരവേല്‍ക്കുന്ന നേരിയ വെളിച്ചമായ് അത് മാറി.. എന്നോ തന്റെ ഇഷ്ടങ്ങളും ,ദുഖങ്ങളും ,..പങ്കു വച്ച ആ മരത്തില്‍ തീര്‍ത്ത പഴയ ബഞ്ചില്‍ അവന്‍ ഇരുന്നു.. അവന്റെ സുഹൃത്ത്.... അവനെ മടിയില്‍ കിടത്തി സ്വന്തനിപ്പിക്കവേ.... വീണ്ടും തന്റെ കാതുകളില്‍ അട്ടഹാസം മുഴങ്ങുമാരായി..അവരാണ് ഇത്.. തന്റെ തസ്നിയയെ നശിപ്പിച്ച്ചവര്‍.. രണ്ടും കല്‍പ്പിച്ചു അവരോടു പോരാടാന്‍ തീരുമാനിച്ചു.. അവന്‍ തറയില്‍ പരതി...കയ്യില്‍ കിട്ടിയ കല്ല്‌ വജ്രായുധമാക്കി അവര്‍ക്ക് നേരെ തൊടുത്തു.. വീണ്ടും നിശബ്ദത നിറഞ്ഞു....ഏറെ നേരം നിന്നില്ലാ നിശബ്ദദ ... വീണ്ടും വീണ്ടും ശക്തിയാര്‍ജിച്ചു അവര്‍ വന്നു....തന്റെ വജ്രായുധം തീര്‍ന്നിട്ടില്ലാ.. പലതവണ പോരാട്ടം നടന്നു.... വീണ്ടും ഭയം അവനെ പിടികൂടിയോ? അവരുടെ കണ്ണുകള്‍ തന്റെ നേരെയാണ്..അവിടെ ചോരയുടെ മണം.. അവന്‍ തന്റെ മുറിയെ ഇഷ്ടപ്പെട്ടു തുടങ്ങി ... വിഹ്വല മനസ് താളം തെറ്റിച്ച ചേഷ്ടകളോടെ അവന്‍ മുറിയിലേക്ക് നടന്നു.. വേട്ട നായ്ക്കളില്‍ നിന്നും രക്ഷപ്പെട്ട ആട്ടിന്‍ കുട്ടിയെ പോലെ അവന്‍ കിതച്ചു കിതച്ചു റൂമിലേക്ക്‌ കയറി.. ഈ ഇരുട്ടിലും അവര്‍ പതുങ്ങിയിരിക്കും..അവന്‍ ലൈറ്റിന്റെ സ്വിച്ചുകള്‍ ഓണ്‍ ചെയ്തു.. വെളിച്ചം അവനു പുതു ജീവന്‍ കൊടുത്തു....

എത്ര ചുരുട്ടുകള്‍ അവന്‍ വലിച്ചു തള്ളി എന്നറിയില്ലാ...എപ്പോഴോ അവന്‍ മയക്കത്തിലെക്കാണ്ടൂ...

രണ്ടു ദിവസത്തെ അലച്ചില്‍ അവനെ ക്ഷീനിതനാക്കിയിരുന്നു ..നാളെയാണ് തന്‍റെ മടങ്ങി പോക്ക്....

ഇന്നെങ്കിലും അവള്‍ വരും തന്‍റെ തസ്നിയാ..വൈകുന്നേരം വീണ്ടും അവന്‍ ഇറങ്ങി .."തന്‍റെ പ്രിയതമയെ thirakki "..

vijanamaaya വഴിയോരങ്ങളില്‍ ഇന്ന് ചെന്നായ്ക്കളുടെ മുരള്ച്ചയില്ലാ....തികച്ചും ശാന്തമായ വഴിയോരവും ..

പഴയ ബഞ്ചും എന്നെ കാത്ത് അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.....ബഞ്ചിലേക്ക് ചായുമ്പോള്‍ അവനില്‍ വിരഹത്തിന്റെ ശീലുയര്‍ന്നു............



"അഴകെഴും കളിയാടും നിന്‍ മുഖം തസ്നിയാ...

എന്നുമെന്‍ അകതാരില്‍ നിന്‍ മുഖം തസ്നിയാ...

ഇന്നുമെന്‍ ഹൃദയത്തിന്‍ പാട്ടല്ലേ തസ്നിയ...

നീറുമെന്‍ മനമിന്നും കേഴുന്നു തസ്നിയാ"

"പ്രണയത്തിന്‍ മുഖപടം ഭാഷയല്ലെന്നതും ...

പ്രണയത്തിന്‍ ഭാഷ സ്നേഹമാനെന്നതും ..

കണ്ണുകള്‍ തമ്മില്‍ പറഞ്ജോരാ പ്രണയവും..

നീയെന്റെ ജീവന്റെ ഭാഗമാനെന്നതും ..

"എല്ലാത്തിന്‍ സാക്ഷിയായ് നിന്നൊരാ തെരുവും..

തലയാട്ടി സമ്മതം തന്ന മരങ്ങളും...

ഇന്നുമെന്‍ ഓര്‍മയില്‍ മിന്നി മറയുമ്പോള്‍ ..

ഇന്നീ തെരുവില്‍ ഞാന്‍ ഏകനായി..

വീണ്ടും ഏകനായി.."

"എന്‍ ചാരെ നീ വന്നനയുന്നതും കാത്തു ഞാന്‍..

എന്നുമീ തെരുവില്‍ ഞാന്‍ വന്നണയും...

എന്നുമെന്‍ ഹൃദയത്തില്‍ നീയല്ലേ തസ്നിയാ...

എന്‍ ജന്മമെന്നും നിനക്കല്ലേ തസ്നിയാ ..."



തേങ്ങലുകള്‍ക്കപ്പുറം നിദ്ര അവനെ കീഴടക്കിയിരുന്നു...നിദ്രയിലെപ്പോഴോ..

തണുത്ത വിരല്‍ സ്പര്‍ശം അവനറിഞ്ഞു...അതിന്റെ ഉടമയെ അവന്‍ തിരിച്ചറിഞ്ഞു..

അവള്‍ ..എന്റെ തസ്നിയാ....വളരെയേറെ സുന്ദരിയായ മാലാഖയായി മാറിയിരിക്കുന്നു അവള്‍..

അവള്‍ക്കു ചുറ്റും പാറിനടക്കുന്ന പൂമ്പാറ്റകള്‍..അവര്‍ക്കിടയിലെ രാജകുമാരിയായി അവള്‍..പാറി നടക്കുന്നു..

എന്നെ വിളിക്കുന്നുവോ അവള്‍..

അവളുടെ സുന്ദരമായ കൈകള്‍ എന്റെ കരങ്ങളില്‍ മുറുകെ പിടിച്ചു....ennodulla paribhavam അവളുടെ മിഴികളില്‍ നിറഞ്ഞ

കണങ്ങളില്‍ njaan കണ്ടു..ഇനി ഒരിക്കലും എന്നെ വിട്ടു പോകരുതേ എന്നുള്ള അപേക്ഷ ഉണ്ടായിരുന്നു അതില്‍...

അവളോടൊപ്പം പോകാതിരിക്കാന്‍ അവനു കഴിഞ്ഞില്ലാ...ഇപ്പോള്‍ താന്‍ ബഞ്ചില്‍ നിന്നും അവള്‍ക്കു സമാന്തരമായി ഉയര്‍ന്നുവോ?

അവളുടെ ചിറകുകള്‍ അവനു കൊടുത്തിട്ട് അവന്റെ മാറിലോട്ടി തസ്നിയ അവനെയും കൊണ്ട് വിദൂരടയിലേക്ക് പോകുമ്പോള്‍..

തനിക്കു സാക്ഷിയായ തന്‍റെ സ്നേഹിതര്‍ ചില്ലകുടഞ്ഞും..ഇലകള്‍ പൊഴിച്ചും അവനെ യാത്രയാക്കി....

1 അഭിപ്രായം: