2011, ജനുവരി 2, ഞായറാഴ്‌ച

കലണ്ടറും ഞാനും...........

ഇന്ന് ഡിസംബര്‍ 31 ...എന്‍റെ ഇന്നില്‍ ഡിസമ്പറിന്‍റെ തണുപ്പോ ,മഞ്ഞു പൊഴിയുന്ന..
മനോഹരമായ താഴ്വരകളോ ഒന്നും അറിയുന്നില്ലാ,കാണുന്നുമില്ലാ...
എന്‍റെ ഹൃദയത്തിലെ നെരിപ്പോടില്‍ നിന്നുയരുന്ന ചൂട് അകറ്റാന്‍ അവള്‍ വരുമെന്ന..
വിശ്വാസത്തില്‍ കാത്തിരിക്കുന്നു....
കാത്ത്തിരിപ്പിനിടയിലെപ്പോഴോ ഞാന്‍ കണ്ടു അവനെ...... എന്‍റെ പ്രതിരൂപത്തെ...
ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ...അവന്‍ താളുകള്‍ ഇളക്കി എന്നോട് പറഞ്ഞു..
ഞാനാണ് നിന്‍റെ പ്രതി രൂപം.നിന്നെ പോലെ ഞാനും സന്തോഷിച്ചിരുന്നു.ഒരു നാള്‍.
അന്ന് എന്‍റെ ജനനവും,ഓണവും വിഷുവും റംസാനും ക്രിസ്തുമസും അങ്ങനെ എല്ലാം ..
അവര്‍ എന്നിലൂടെ ആസ്വദിച്ചു..ആഘോഷിച്ചു.ഇന്ന് എന്നെ ചിതലുകള്‍ വേട്ടയാടിയിരിക്കുന്നു..
ആര്‍ക്കും വേണ്ടാതെ നാളെ എന്നെ വലിച്ചെറിയും..അവശേഷിക്കുന്ന ബാക്കി ഭാഗം കൂടി..
ആ ചിതലുകള്‍ക്കും...എന്‍റെ വിട വാങ്ങലില്‍ സന്തോഷിച്ചു പെയ്യാന്‍ തുടങ്ങുന്ന മഞ്ഞിനും ..
വിട്ടു കൊടുത്തു ഞാന്‍ യാത്രയാകും...
എന്‍റെ ഉള്ളം പിടഞ്ഞു..അതെ അവന്‍ പറഞ്ഞത് ശരിയാണ്..എന്‍റെ ഹൃദയത്തില്‍ എവിടെയൊക്കെയോ..
ചിതലരിക്കുന്ന വേദന..എന്നെയും വലിച്ചെറിയാനുള്ള സമയം അടുത്തുവോ?
അകലെ നിന്നായി കേള്‍ക്കുന്നു ആരവങ്ങള്‍.അവര്‍ എന്നെ വലിച്ചെറിഞ്ഞു കളയാന്‍ വരുന്നവരാവാം..
ഞാന്‍ ഭയന്നു..എന്‍റെ നിലവിളി കേള്‍ക്കാന്‍ ആരുമുണ്ടായില്ലാ..
ഒരു കൈതാങ്ങിനായി അവള്‍ വരും എന്ന് കരുതി. പക്ഷെ കാത്തിരിപ്പിനിടയിലെപ്പോഴോ ഞാനും...
വലിച്ചെറിയപ്പെട്ടു..
ചിതലും ,മഞ്ഞും ,എല്ലാം കൂടി തിന്നു തീര്‍ത്ത ആ കലണ്ടെര്‍ എന്നോട് പറഞ്ഞു..ഞാന്‍
പോകുവാ..നാളെ..
വീണ്ടും പുനര്‍ ജനിക്കാന്‍..
പക്ഷെ എനിക്ക് വേണ്ടാ ഈ പുനര്‍ ജന്മം..എല്ലാ ആഘോഷങ്ങള്‍ക്കും,ഉത്സവത്തിനും..ശേഷം വലിച്ചെറിയ..
പെടുന്നതിന്റെ വേദന സഹിക്കാന്‍ ഇനി വയ്യാ..
ജീര്‍ണിച്ചു നാറുന്ന ആ അവസ്ഥയിലും ഞാന്‍ കണ്ടു....എന്‍റെ പ്രതിരൂപം പുതിയ ജന്മം കൈ കൊണ്ടിരിക്കുന്നു..
എനിക്ക് പങ്കു വക്കാന്‍ പറ്റാത്ത ആ സന്തോഷം നിങ്ങളിലൂടെ നിറവേറ്റാന്‍ ഈ പുതു വര്‍ഷം..
നിങ്ങള്‍ക്കായി നേരുന്നു ...

എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ