2011, ജനുവരി 2, ഞായറാഴ്‌ച

അവളെന്നോട് പറഞ്ഞതും ഞാനവളോട് പറഞ്ഞതും..

" ഇത് ദുബായ്. ...." ലോക മഹാത്ഭുതങ്ങലാകാന്‍ കെട്ടിപ്പടുത്തുയര്ത്തുന്ന വന്‍ നില കെട്ടിടങ്ങളും..
പല നിറത്തിലും..പല വിധ രൂപ വ്യതിയാനത്ത്തിലും..മനോഹരങ്ങളായ വാഹനങ്ങളും റോഡിലൂടെ..

തിരക്ക് കൂട്ടുന്നത്‌ കാണാന്‍ അവനു കഴിഞ്ഞു..

ആഹാ..പറഞ്ഞു കേട്ടതിനെക്കാലും മനോഹരം..എന്തെ ഞാന്‍ ഈ നാട്ടില്‍ എത്താന്‍ വൈകി..

വന്നിറങ്ങിയപ്പോള്‍ തന്നെ കണ്ണിനു കുളിരേകുന്ന കാഴ്ചകള്‍..അപ്പോള്‍ ഇനി എന്തെല്ലാം കാണാന്‍ ..

ബാക്കി കിടക്കുന്നു..

ഈ കൊടും ചൂടില്‍ തനിക്കു തണലേകി തന്നെ വഹിച്ചു കൊണ്ട് പോകുന്ന ആ ചുവന്ന സുന്ദരി..

എന്നെ ഒരു ബഹുനില ഫ്ലാറ്റിനു മുന്നില്‍ ഇറക്കി വിട്ട്..എന്റെ നേരെ അവളുടെ ഇന്ടികെട്ടെര്‍ കണ്ണ്..

അടച്ചു കാണിച്ചു അവള്‍ യാത്രയായി..

തനിക്കു താമസിക്കാനുള്ളത് ഈ ഫ്ലാറ്റാണോ?..കൂരയില്‍ കിടന്നവന് രാജ കൊട്ടാരമോ?ഞാന്‍ അത്ഭുതപ്പെട്ടു..

തന്നെ കൂട്ടി കൊണ്ട് പൊകാനാവണം ഏകദേശം ഒരു നാല്‍പ്പതു നാല്‍പ്പതിയഞ്ചു വയസു തോന്നിക്കുന്ന ഒരു..

മധ്യ വയസ്കന്‍ നില്‍ക്കുന്നുണ്ടായിരുന്നു..തന്നെ കണ്ടു അയാള്‍ കൈ വീശി കാണിച്ചു..ഞാനും അത് ആവര്‍ത്തിച്ചു..

മുറിയിലേക്ക് പോകുന്ന വഴി അയാളെ പരിചയ പെടാന്‍ ഞാന്‍ മറന്നില്ലാ..

ഒരു പാലക്കാട്ടുകാരന്‍ പാവം മോഹനേട്ടന്‍..പരിചയ പെടല്‍ വീട്ടു വിശേഷങ്ങളിലേക്ക് കടന്നു..

ശ്രദ്ടിച്ചത് ഒന്ന് മാത്രം മോഹനേട്ടന് രണ്ടു പെണ്‍ മക്കള്‍ ആണത്രേ...

സൌമ്യയും സുമിതയും .സൌമ്യ പ്ലസ്‌ ടൂവിനും ,സുമിത ഒന്‍പതിലും പഠിക്കുന്നു..

സൌമ്യാ നല്ല പേര് ..എനിക്കിഷ്ടായി..ഇനി മോഹനേട്ടന്‍ എന്റെ മാത്രം അങ്കിളാണ് ഞാനുറപ്പിച്ചു..

അങ്കിളിന്റെ റൂമില്‍ കഴിയാനുള്ള എന്റെ ആഗ്രഹം വിഫലമായി..എന്‍റെ കണക്കു കൂട്ടലുകള്‍ ..

തെറ്റിച്ച് നൂറ്റി ഒന്‍പതാം നമ്പര്‍ മുറിയിലേക്ക് എന്നെ കടത്തി വിട്ടു..

മനസില്ലാ മനസോടെ മുഖം കോട്ടി വിഷാദ മൂകനായി ഞാന്‍ മുറിയിലേക്ക്..

അവിടെയും എന്നെ കാത്തിരുന്നു മറ്റു മൂന്നു പേര്‍..എന്‍റെ റൂം മേറ്റ്സ്..

ആങ്കര്‍ മോടലില്‍ താടി വച്ചവന്‍ സാം,മോനിയുടെ മോന്തായത്തില്‍..രോമമേ ഇല്ലാ..അടുത്ത്തവനാണ് ..

പിന്നീട് എന്‍റെ വഴികാട്ടി ആയവന്‍..ജസ്റ്റിന്‍..ഇവനെ കുറിച്ച് പറഞ്ഞാല്‍ തീരില്ലാ..

അവന്‍ ഒരു സംഭവമല്ലേ..

പെണ്‍കുട്ടികളെ പട്ടി പറയാന്‍ അവനു നൂറു നാവാണ്..കാണുന്നതെല്ലാം അവന്റെ കാമുകിമാരാനത്രേ..

നുണകള്‍ തട്ടി വിടുമ്പോഴും...അവന്റെ അവതരണം അത് സത്യമാക്കി മാറ്റും..അത്രയ്ക്ക് വിരുതന്‍..

ഞാന്‍ അവനോടു പറഞ്ഞു .അല്ല അപേക്ഷിക്കുകയാണ്..

മച്ചാ..എനിക്കും കൂടി ഒരു ലൈനിനെ ഒപ്പിച്ചു താടാ..

ശരിയാക്കാം..പക്ഷെ നിന്റെ കോലം ഒന്ന് മാറ്റണം..ഞാന്‍ സമ്മതിച്ചു...

അപ്പോഴേക്കും വന്നു ഒരു ലിസ്റ്റ്..എന്നെ സുന്ദര കുട്ടപ്പനാക്കാന്‍ വേണ്ടി ലോകത്തുള്ള സര്‍വ ക്രീമുകളുടെയും..

പേര് അതിലുണ്ട്..എനിക്ക് കിട്ടിയ അഡ്വാന്‍സ് തുകയില്‍ പകുതിയും..എനിക്കെന്ന പേരില്‍..അവനു പുരട്ടാനുള്ള..

ക്രീം വാങ്ങി തീര്‍ത്തു..

അന്ന് രാത്രിയിലാണ് മച്ചാന്‍ അവളെ കുറിച്ച് പറഞ്ഞത്..

എന്‍റെ ഒരു സ്പര്‍ശനത്തിന് വേണ്ടി കാത്തിരിക്കുന്ന അവള്‍..അവനും തോട്ടിട്ടുണ്ടാത്രേ..എന്തോ എനിക്കത് അത്ര..

ഇഷ്ടപ്പെട്ടില്ലാ..ഇനി ഞാന്‍ മാത്രം തൊട്ടാല്‍ മതി.."ന്‍റെ യല്ലേ അവള്‍.."

ജസ്റ്റിന്‍ വീണ്ടും എനിക്ക് ക്ലാസ്സെടുത്തു തരികയാണ്..

അവളെ തൊടുമ്പോള്‍ കൈകളൊക്കെ നല്ല ശുദ്ദമായിരിക്കണം..അല്ലെങ്കില്‍ അവള്‍ക്കു ഇഷ്ടമാകില്ലാത്രേ..

പിന്നെ കറക്റ്റ് എട്ടു മണിക്ക് തന്നെ തൊടുകയും വേണം..

പക്ഷെ ഞാന്‍ മനസ്സില്‍ പറഞ്ഞു..

"അവളെ പ്രീതിപ്പെടുത്താന്‍ എട്ടല്ലാ..ഏതു പാതി രാത്രിക്ക് വേണമെങ്കിലും ഞാനവളെ സ്പര്‍ശിക്കും..

നീ ഒന്ന് പോടാ ചെക്കാ .."

അന്നത്തെ രാത്രിക്ക് നീളം കൂടുതലായിരുന്നു..എങ്ങനെ നേരം വെളുപ്പിചൂന്നു അറിയില്ലാ...

അവളെ ഒന്ന് തൊടാന്‍ വേണ്ടി എന്‍റെ ഉള്ളം കൊതിക്കുകയാണ്..

അന്ന് പലയാവര്‍ത്തി കുളിച്ചിട്ടും തൃപ്തി വരുന്നില്ലാ..

എന്‍റെ ഒരുക്കങ്ങള്‍ കുറച്ചു കൂടീന്നു തോന്നി..ബാക്കി മൂന്നു പേരും എന്നെ കാത്തു നില്പാണ്..അവസാനം സഹി കേട്ട് ജസ്റ്റിന്‍..

പറഞ്ഞു ..എടേ മതി മതി..എട്ടു മണി കഴിഞ്ഞാല്‍ പിന്നെ നിനക്കവളെ തൊടാന്‍ പറ്റില്ലാ..

അയ്യോ....എന്‍റെ സ്പര്‍ശനത്തിന് വേണ്ടി കാത്തിരിക്കുന്ന അവളെ ഞാനല്ലാതെ പിന്നാര് തൊടാന്‍..

ഞാന്‍ ദാ..എത്തി

മച്ചാ ഇങ്ങനെ മതിയോ ചുന്തരനാവുന്നത്..പിന്നെയും പിന്നെയും ഞാന്‍ ജസ്റ്റിനോട് ‍ചോദിച്ചു..

അവന്‍ ഒരു കള്ള ചിരി ചിരിച്ചതിന്റെ അര്‍ഥം എനിക്ക് മനസിലായില്ലാ..

ഓഫീസില്‍ അവളിരിക്കുന്ന മുറി അവന്‍ കാണിച്ചു തന്നു..എനിക്ക് ചങ്കിടിപ്പ് തോന്നി..

അവന്‍ എന്നോട് പറഞ്ഞു ഞാന്‍ കാണിച്ചു തരാം ..വാ.

അവിടെ ചെല്ലുമ്പോള്‍ അവളെ കണ്ടില്ലാ..

പകരം ഒരു മിഷ്യന്‍ കാട്ടി തന്നിട്ട് അതില്‍ കാണുന്ന പച്ച വെളിച്ചം വിതറുന്ന ചെറിയ ഗ്ലാസ്സിനു മുകളി..

വിരല്‍ അമര്ത്താന്‍ പറഞ്ഞു..ആദ്യമായാത് കൊണ്ട് മൂന്നു തവണ അമര്ത്തേണ്ടി വന്നു..അപ്പോള്‍ അതില്‍ നിന്നും..

താങ്ക് യു എന്ന ഒരു സ്ത്രീ ശബ്ദം പുറത്ത് വന്നു..

അവന്‍ എന്നോട് പറഞ്ഞു..ഇവളാണ് നിന്റെ സ്പര്‍ശനം കാത്തിരുന്ന അവള്‍..

എന്‍റെ എല്ലാ പ്രതീക്ഷകളും അസ്താനത്തായെങ്കിലും മാസാവസാനം ശമ്പളം വാങ്ങുമ്പോള്‍..

ആബ്സെന്‍റ് ഒന്നുമില്ലാതെ ഡെയിലി പ്രസന്ട് ഇട്ടു എനിക്ക് താങ്ക്സ് തന്ന അവളോട്‌ ആരും കാണാതെ ഞാനും പറഞ്ഞു...

താങ്ക് യു .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ