2011, ജനുവരി 2, ഞായറാഴ്‌ച

ഭ്രാന്തന്‍

സ്നേഹിച്ച പെണ്ണിന്റെ വിരഹവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അവഗണന നിറഞ്ഞ പെരുമാറ്റവും സഹിക്കാനാവാതെ അവന്‍ ആ നാടുവിട്ടു. ഈ ലോകത്തില്‍ മനസ്സ് ... തുറന്നു സ്നേഹിക്കാന്‍ ആരുമില്ലെന്ന് കരുതവെ.. അവനെ സ്നേഹിക്കാന്‍ അവന്റെ ദുഃഖങ്ങള്‍ പങ്കു വക്കാന്‍.. ഒരാളുണ്ടായി അവന്റെ നിഴല്‍ .തന്റെ പുതിയ സുഹൃത്തിനോട്‌ സുഖദുഖങ്ങള്‍ പങ്കിടുമ്പോള്‍, തമ്മില്‍ തമ്മില്‍ കണ്ണില്‍ കണ്ണില്‍ നോക്കി ചിരിക്കുമ്പോള്‍, കരയുമ്പോള്‍,ജനങ്ങള്‍ക്ക്‌ അവന്‍ ഒരു തമാശയകുകയായിരുന്നു . അവര്‍ അവനു ഒരു ഓമന പേരിട്ടുവിളിച്ചു... 'ഭ്രാന്തന്‍‍'

രാജീവ്‌ രാവന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ