2011, ജനുവരി 2, ഞായറാഴ്‌ച

എന്‍ വൃന്ദാവനിയിലെ രാധ...

"എന്‍ മനസിന്‍ വൃന്ദാവനത്തില്‍ ..
വന്നതെന്‍ രാധയായ് പ്രിയ തോഴി നീ.."
"പോയ ജന്മങ്ങളില്‍ തന്ന നിന്‍ സ്നേഹം ..
ഇനിയുള്ള ജന്മവും നല്കിടാമോ?.."
"നിന്നധരത്ത്തില്‍ പൂത്തൊരാ-
ചെമ്പനീര്‍ പൂവെന്‍..
ഹൃദയമാം കോവിലില്‍ അര്‍പ്പിച്ചവള്‍ നീ.."
"നിന്‍ മൃദു ചുംബനം അണിയുവാനായ്...
എത്രയോ മോഹിച്ചു ജന്മങ്ങളായ്...."
"എന്‍ ഹൃദയത്തിന്‍ മുറിവുണക്കാന്‍..
താന്‍സന്റെ ഈരടി പാടിടാമോ.."
നിന്‍ മടിത്തട്ടില്‍ ഞാന്‍ ചാഞ്ഞു മയങ്ങുമ്പോള്‍..
മാറിന്‍ ചൂടിനാല്‍ കെട്ടി പുണര്‍ന്നതും..
പൈതലെയെന്ന പോല്‍ ചുംബനം...
പൊഴിഞ്ഞതും..
ഇന്നും കൊതിക്കുന്നു എന്‍ പ്രിയതെ..
നീയെന്റെ രാധയായ് വൃന്ദാവനിയില്‍...
എന്‍ പ്രിയ സഖിയായ് കാണിടെണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ