2011, ജനുവരി 2, ഞായറാഴ്‌ച

എന്നുമെന്‍ പ്രിയ തോഴി..

"ചെതോഹരീ നീയെന്‍-
മനതാരില്‍..
വന്നു മോഴിഞ്ഞോരാ-
മന്ത്രമെന്തേ.."

"നിന്‍ മിഴിയില്‍ തെളിഞ്ഞൊരാ-
എന്‍ മുഖ ബിംബം..
എന്നോട് ചൊല്ലിയതിത്ര-
തന്നെ.."


"ജന്മങ്ങളേറെ നീ-
കാത്തിരുന്നില്ലേ..
ഇന്നിതാ നിന്‍ മുന്‍പില്‍-
വന്നിവള്‍ തോഴിയായ്.."

"പ്രണയമാം മുന്തിരി-
വീഞ്ഞിന്‍ ലഹരിയില്‍..
പാറി നടന്നൊരാ-
വസന്തകാലം .."


"അവളുടെ മടിയില്‍ തല ചായ്ച്ചു -
മയങ്ങുമ്പോള്‍..
ഹൃദയങ്ങള്‍ കൈമാറിയോരാ-
ഈണമെന്തേ.."


"ഏഴേഴു ജന്മങ്ങള്‍-
കൊഴിഞ്ഞിരുന്നാലും..
നീയെന്‍ സഖിയെന്ന-
ചൊല്ല് തന്നെ.."


"ഏഴേഴു ജന്മങ്ങള്‍-
കാത്തിരുന്നാലും..
എന്‍ പ്രിയനെന്നുമെന്‍ -
സ്വന്തമല്ലേ.."


"കണ്ണന്റെ പ്രിയ തോഴി-
രാധയെന്നാകുകില്‍..
എന്നുമെന്‍ പ്രിയതോഴി-
നീ തന്നെയല്ലേ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ