2011, ജനുവരി 2, ഞായറാഴ്‌ച

എന്‍റെ അന്വേഷണം തുടര്‍ന്ന് കൊണ്ടേയിരുന്നു....
എന്ന് മുതലാണ്‌ ഞാന്‍ യാത്ര തുടങ്ങിയത്..
എന്തിനു വേണ്ടിയുള്ള അന്വേഷണം...........അറിയില്ലായിരുന്നു..
എന്നാലും എന്തിനോ വേണ്ടി ഞാന്‍ യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു..
പോകുന്ന വഴികളിലൊക്കെയും തന്നെ ആട്ടി പായിക്കാന്‍ കുറെയേറെ പേര്‍ നിരന്നു നിന്നില്ലേ...
എന്തിനായിരുന്നു....
ഒന്നും എനിക്കറിയില്ലാ...
ഒരിക്കല്‍, വെളിച്ചം പകരാന്‍ കഷ്ടപ്പെടുന്ന നക്ഷത്ര കൂട്ടങ്ങലോടും ചന്ദ്രികയോടും ഞാന്‍ ചോദിച്ചു...
ഒരു മിന്നാ മിനുങ്ങായ് vannu ningale സഹായിക്കട്ടെ.....
അവര്‍ തന്നെ കളിയാക്കി chirichu......
parihaasam സഹിക്കാന്‍ കഴിയാതെ വീണ്ടും ഞാന്‍ യാത്ര തുടര്‍ന്നു..
വളരെ വേഗത്തില്‍..............
പക്ഷെ പെട്ടെന്നുള്ള മഴയില്‍ എനിക്ക് കുളിക്കാന്‍ മോഹം തോന്നി..
എത്ര തുള്ളികലായാണ് ഈ മഴ പെയ്യുന്നത്.....
ഞാന്‍ മഴയോട് ചോദിച്ചു..
ഞാനും ഒരു മഴ തുള്ളിയായി നിന്നോട് ചേരട്ടെ...
മഴയുടെ അലറല്‍ ഇടിയായി പ്രകമ്പനം കൊണ്ടു..
എന്‍റെ കാതുകള്‍ കൊട്ടിയടച്ചു കൊണ്ടുള്ള അലര്‍ച്ചയില്‍ ഞാന്‍ വീണ്ടും മുന്നോട്ട് നടന്നു..
എന്‍റെ ആഗ്രഹം അപ്പോള്‍ മിഴികളിലൂടെ ചൊരിഞ്ഞു ഞാന്‍ ആശ നിറവേറ്റി..
അലറുന്ന കടലിനെ കീറി മുറിച്ചു പായുന്ന കപ്പല്‍ കണ്ടപ്പോള്‍ ആരാധന തോന്നി..
ഞാന്‍ ഒരു കളിവഞ്ചിയായി അവനോടു കൂട്ട് കൂടാന്‍ ചെന്നു....
അവന്‍റെ പ്രഹരം എന്നെ അടിച്ചു നുറുക്കി..
ഇനിയും ഏറെ ദൂരം പിന്നിടാനുണ്ട്....
വഴിയും പിന്നെയും കണ്ടു കാഴ്ചകള്‍ ...എല്ലാം എനിക്ക് നിരാശയേകുന്നവയായിരുന്നു..
എന്‍റെ പ്രയാണം പരാജയതിലെക്കാണോ നീങ്ങുന്നത്‌ എന്ന് തോന്നിയിരുന്ന നിമിഷങ്ങളിലെപ്പോഴോ..
വാനം മെല്ലെ തെളിയാന്‍ തുടങ്ങി....ഒരു മന്ദ മാരുതന്‍ എന്നെ തഴുകി കടന്നു പോയപ്പോള്‍ ...
അതില്‍ തത്തി കളിച്ചു വന്ന അവനെ ഞാന്‍ കണ്ടു...
"അപ്പൂപ്പന്‍ താടി"
അവന്‍റെ കളിചിരി കണ്ടപ്പോള്‍ എനിക്കും മോഹം തോന്നി ഇങ്ങനെ പറന്നു നടക്കാന്‍..
അവനോടും ഞാന്‍ ചോദിച്ചു ...
എന്നെയും കൂട്ടാമോ സുഹൃത്തേ............
അവന്‍ എന്നെ കൈ വിട്ടില്ലാ...
അവന്‍ എന്നെ കൂട്ടികൊണ്ട് പോയത് അവന്‍റെ ആ സൌഹൃത കൂട്ടായ്മയിലെക്കാന്...
അവിടെ ഞാന്‍ കണ്ടു ....പറന്നു നടക്കുന്ന ഒരുപാട് അപ്പൂപ്പന്‍ താടികളെ...
ഇന്ന് ഞാനും ഇവിടെ ഈ അപ്പൂപ്പന്‍ താടിയില്‍ ഒരാളായ്‌ പാറി നടക്കുന്നു ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ