2010, ഡിസംബർ 25, ശനിയാഴ്‌ച

ഇനിയും നിന്‍ മിഴികള്‍ നനയരുതേ....

സ്വപ്നമോ ,മിഥ്യയോ..അറിയില്ലെനിക്കിന്നും....
മുന്‍ ജന്മമെപ്പോഴോ കണ്ടൊരാ കളി ചിരി..
ഇന്നെന്റെ മുന്‍പില്‍ നിറഞ്ഞു നില്പൂ..
ആരാണ് നീയെന്നറിയില്ലോമലെ...എങ്കിലും..
നീയെന്‍റെ പ്രാണന്‍ ‍അല്ലേ ..
താമരപൂവേ നീ വിടരുമ്പോള്‍ പൊഴിയുന്ന..
മുത്ത്‌ മണി പോലവള്‍ ചിരിക്കു൦ ...പിന്നെ..
പെട്ടന്ന് മാനത്ത് തെളിയുന്ന കാര്‍ മേഘം..
ചൊരിയുന്ന മഴ പോലെ പെയ്ത്തുതിരും..
പെയ്തൊഴിഞ്ഞെങ്കിലും കണ്ണീര്‍ തടങ്ങളില്‍..
വിരിയുന്ന നുണക്കുഴി അമ്പിളി പൊട്ടു പോലെ..
മഴ വില്ലിൻ ഏഴു നിറങ്ങള്‍ പോലെ...
തെളിയുന്ന ഭാവങ്ങള്‍ എഴുതന്നെ..
എത്ര നിറങ്ങള്‍ തെളിഞ്ഞിരുന്നാലും..
നിന്‍ മിഴി മുത്തുകള്‍ കാണ്ക വേണ്ടാ..
പിണങ്ങിയാലും നീ പൊഴിക്കരുതേ....
നിന്‍ കണ്ണുനീര്‍ എന്‍ നെഞ്ചില്‍ വേദനയായിടും..

1 അഭിപ്രായം:

  1. പിണങ്ങിയാലും നീ പൊഴിക്കരുതേ....
    നിന്‍ കണ്ണുനീര്‍ എന്‍ നെഞ്ചില്‍ വേദനയായിടും..

    rajeevettaaaaaa....... cute lines..

    മറുപടിഇല്ലാതാക്കൂ