2011, ജനുവരി 2, ഞായറാഴ്‌ച

എന്‍ പ്രിയ സഖി എങ്ങനെയാവണം

"പൊന്‍ നിറമില്ലേലും എന്‍ പ്രിയ സഖിയുടെ..

ഉള്ളത്തില്‍ സ്നേഹത്തിന്‍ വര്‍ണം വേണം.."

"മാന്‍ മിഴിയിണകള്‍ ഇല്ലെന്നാലും..

കണ്‍കളില്‍ കരുണ നിറഞ്ഞിടെണം "

"അധരങ്ങള്‍ ചെന്നിറമില്ലെന്നാലും...

പുഞ്ചിരിയെപ്പോഴും പൊഴിച്ചിടെണം.."

"പാല്‍ നിലാ പുഞ്ചിരി ഇല്ലെന്നാലും..

പുഞ്ചിരിക്കുള്ളില്‍ തെളിമ വേണം.."

"മുട്ടോളം ഇറക്കത്തില്‍ മുടിയില്ലെന്നാലും..

മുടിയില്‍ തുളസിക്കതിര്‍ ചൂടിടെണം."

"പാട്ടിന്റെ സാഗരം തീര്ത്തില്ലേലും..

പറയുന്ന പൊരുളില്‍ നന്മ വേണം..

സ്നേഹത്തിന്‍ കൊടുമുടി താണ്ടിടെണം.."

"എന്‍ കുറ്റമെന്തെന്ന് ചൊന്നിരുന്നാലും..

പരദൂക്ഷണം അവള്‍ക്കന്യമാകേണം."

"എന്‍ കുട്ടിത്തരങ്ങള്‍ക്ക് ശാസനയെകാന്‍..

എന്നമ്മയെ പോലകാന്‍ കഴിഞ്ഞിടെണം.."

"എന്‍ സ്വാര്‍ത്ത താല്പര്യമായ്‌ കണ്ടിരുന്നാലും..

അവള്‍ എന്റേത് മാത്രമായിടേണം.."

"എന്‍ ജീവിതത്തിന്നു വര്‍ണമെകാന്‍..

അവളെന്നുമെന്‍ പ്രിയ തോഴിയായിടെണം.."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ