2011, ജനുവരി 2, ഞായറാഴ്‌ച

ഇന്നലത്തെ സ്വപ്നം ...

"ഇന്നലെ കണ്ടൊരാ സ്വപ്നത്തില്‍...
വന്നവള്‍ വീണ്ടുമൊരു കുളിര്‍ത്തെന്നലായ്..
എന്ഹൃദയമാം തീ ചൂളയെ...
കെട്ടടക്കാന്‍ വന്നവള്‍ കുളിര്‍ത്തെന്നലായ് "
"വിറക്കും കരങ്ങളാല്‍ എന്‍ നെഞ്ചില്‍ തഴുകവേ. ..
കണ്ടു ഞാനവളില്‍ പ്രണയം....
അപ്പോഴവളുടെ മിഴിയില്‍ നിറഞ്ഞോരാ...
മിഴിനീരു ചൊന്നതോ വിരഹം"
"പതിനേഴിന്‍ പടിവാതിലില്‍ .........
നില്‍ക്കുംപോഴന്നവളുടെ ...
ചുണ്ടില്‍ വിരിഞ്ഞോരാ മന്ദസ്മിതം..
ഇന്നുമെന്‍ കണ്ണില്‍ തെളിയുന്നോരാ...
ചിത്രം..
പ്രതീക്ഷതന്‍ തിരിവെളിച്ചം"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ