2011, ജനുവരി 2, ഞായറാഴ്‌ച

അലയുന്ന ആത്മാവ്

ഞാന്‍ ഇന്ന് ഒരാത്മാവ് മാത്രം.എന്റെ ജീവിതം എന്തായിരുന്നു.
എങ്ങനെയായിരുന്നു.
വെറും ആറടി മണ്ണില്‍ ഒതുങ്ങിയ എന്റെ അട്ടഹാസങ്ങള്‍ എനിക്ക്
നഷ്ടപ്പെടുത്തിയത് എന്റെ ജീവിതം തന്നെയായിരുന്നു.ഇന്നും
എന്റെ ആത്മാവ് ഗതികിട്ടാതെ അലയുന്നു.




"ഇന്ന് പകയില്ലാതലയുന്ന .......
ഗതികിട്ടാതലയുന്ന..
ഒരാത്മാവ്....ഞാന്‍."
"ആറടി മണ്ണില്‍ തീര്‍ന്നതെന്‍ ജന്മം ...
എന്തിനെന്നറിയുക,...
ഇന്നെന്റെ.........ഇന്നെന്റെ...
ദുഖമെന്തന്നരിന്ജീടുക."
"കാലത്തിന്‍ തൊട്ടിലില്‍ വളരുന്നു ...
ഞാനന്ന്..
കേട്ടതോ ..........താരാട്ടിന്‍ ഈണമല്ല."
"എന്‍ കാതിന്‍ ഈണമായ് കേട്ടതോ...
എന്‍ കാതിനിമ്പമായ് കേട്ടതോ..."
"ജീവനായ് കേഴുന്ന രോദനങ്ങള്‍.."
"എന്‍ മൂര്‍ച്ചയാം ഖഡ്ഗത്തില്‍..
നിന്നൊഴുകുന്ന നിണമെന്നുടെ ...
ദാഹം ശമിപ്പിക്കാന്‍ എത്തിടുമ്പോള്‍...
എന്‍ ദാഹം ....എന്‍ ദാഹം വീണ്ടും..
ആര്‍ത്തിടുമ്പോള്‍ ."
"അലറിയടുത്തു ഞാന്‍ വീണ്ടുമെന്‍...
ഖഡ്ഗത്തില്‍...
നിണം നിറക്കാന്‍..."
"കാലത്തിന്‍ സമ്മാനമായൊരു പേരും...
കല്‍പ്പിച്ചു കിട്ടീ..നീ ചെകുത്താന്റെ ജന്മമാം ...
ഗുണ്ടയല്ലേ.."
"പകയെരിയും കണ്ണുകളില്‍..
വിരിയുന്നതെരിയുന്ന ചൂളതന്‍...
നെരിപ്പോടുകള്‍."
"കാലം പടയോട്ടം തുടരവേ..
വീണ്ടും ജനിക്കുന്നു...
ജനിക്കുന്നതൊക്കെയും ....
എന്‍ അപരന്മാര്‍...."
"ദാഹം ശമിപ്പിക്കാന്‍ അലറിയടുതത്തവര്‍..
എന്‍ നിണം മതിയെന്ന വാശിയോടെ.."
"ഇന്നെന്റെ ആത്മാവ് ചിന്തിച്ചതിങ്ങനെ.."
"വെട്ടിപ്പിടിച്ചതും നേടിയെടുത്തതും ..
ആറടി മണ്ണില്‍ ഒതുങ്ങിടുമ്പോള്‍ .."
"എന്തിനായുള്ളതീ..പോരാട്ടമോക്കെയും..
ആറടി മണ്ണില്‍ ഒതുങ്ങിടാനോ.."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ